2007 സെപ്റ്റംബറ് 30…അന്നാണാ സുദിനം, മൌറീഷ്യസ് എന്ന സ്വപ്ന രാജ്യത്തിലേക്കുള്ള എന്റെ ആദ്യ യാത്ര. സിനിമകളിലൂടെ മാത്രം ഞാന്‍ പരിചയിച്ച (ഓര്‍ക്കുക, കഹോ ന പ്യാര്‍ ഹെ എന്ന സിനിമയില്‍ ഹൃതിക്കും അമീഷയും ആടിപ്പാടിയത് ഈ രാജ്യത്താണ്) ആ രാജ്യത്തേക്ക് പോവുക എന്നത് തന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം ആണു പ്രദാനം ചെയ്തിരിക്കുന്നത്. പിന്നെ ആദ്യ വിമാന യാത്രയുടെ ത്രില്ലും.
എന്തായാലും പുതിയ ഒരു രാജ്യത്തേക്ക് പോവുകയല്ലേ, കുറച്ച് ഡ്രെസ്സ് ഒക്കെ എടുത്തിട്ടാവാം യാത്ര. നേരെ മാരത്തഹള്ളി ബ്രാന്‍ഡ് ഫാക്ടറിയിലേയ്ക്കു വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോള്‍ എന്തൊക്കെ വാങ്ങണം എന്ന് ഒരു പിടിയുമില്ല. കുറെയേറെ തുണികളൊക്കെ കാണുകയും കുറച്ചൊക്കെ വാങ്ങിക്കുകയും ചെയ്തപ്പോള്‍ സമാധാനമായി. ബാക്കി അല്ലറ ചില്ലറ സാധനങ്ങളൊക്കെ നാട്ടില്‍ നിന്നും കൊണ്ട് വെച്ചിരിക്കുന്നതിനാല്‍ ഒരു വിധം ഒരുക്കങ്ങളൊക്കെ പൂറ്ത്തിയായിട്ടുണ്ട്.
“നീ എവിടെയോ പോണെന്ന് കേട്ടല്ലോ, മലേഷ്യയിലോ മറ്റോ, ശരിയാണോ അളിയാ” പിറ്റേ ദിവസംപ്രിയ കൂട്ടുകാരന്‍ രഞ്ചി വിളിച്ചു ചോദിച്ചു.
“മലേഷ്യ അല്ല മോനെ മൌറീഷ്യസ്. മൌലികവാദിയുടെ മൌ”
“അതെവിടെയാ അളിയാ പഞ്ചാബിലാണൊ?” അവന്റെ നിഷ്ക്കളങ്കമായ ചോദ്യം
ഇവനെന്നെ ഓഫീസിലിരുത്തി തെറി വിളിപ്പിക്കും.
“എടാ #@%^%$*&, അത് വേറൊരു രാജ്യം ആണ്. അത് ഏകദേശം ........” ശരിയാണല്ലോഅതെവിടെയാ?
“അതെവിടെയാണെന്ന് പറയാന്‍ എനിക്കു മനസ്സില്ല നീ തന്നെ കണ്ട് പിടിക്ക്” ഞാന്‍ ഫോണ്‍ കട്ട്ചെയ്തു.
ഇതു നാണക്കേടായല്ലോ കാത്ത് കാത്തിരുന്ന ഒരു ഓണ്‍സൈറ്റാണ്. പക്ഷെ നമ്മുടെ കൂട്ടുകാരുടെവിവരക്കൂടുതല്‍ കാരണം ഒരുത്തനും മൌറീഷ്യസ് എവിടെയാണെന്ന് അറിയില്ല. അല്ല എനിക്കുംഅറിയില്ല. എന്നാല്‍ അതൊന്നു കണ്ട് പിടിച്ചിട്ട് തന്നെ കാര്യം, എവിടെ ഗൂഗിള്‍ അണ്ണന്‍. ഒടുവില്‍ ഗൂഗിള്‍ അണ്ണന്‍ ഉവാച: നമ്മുടെ മൌറീഷ്യസ് ആഫ്രിക്കന്‍ വന്‍കരയുടെ അടുത്താണ്.
View Larger Map
ഇതാണ് നമ്മുടെ ഗൂഗിള്‍ അണ്ണന്‍ തന്ന ആ മാപ്പ്. മൌറീഷ്യസ്സിനടുത്ത് കാണുന്ന ആ വല്യ രാജ്യം ആഫ്രിക്ക അല്ല കേട്ടോ അത് മഡഗാസ്ക്കര്‍ എന്ന ചെറിയ ദ്വീപ് ആണ്.
അത് ശെരി അപ്പോള്‍ ആഫ്രിക്കയിലേക്കാണ് അല്ലേ പോകുന്നത്, എന്റെ കാര്യം പോക്കാണെന്നാ തോന്നുന്നത്. ഇങ്ങനെ തോന്നാന്‍ മറ്റൊരു കാര്യവും ഇല്ല ഇന്നലെയും കൂടി പൊറ്റക്കാടിന്റെ ആഫ്രിക്കന്‍ യാത്രാവിവരണം വായിച്ചതേ ഉള്ളൂ. പൊറ്റക്കാട് പോയത് അമ്പതകളില്‍ അല്ലെ ഇപ്പോള്‍ ആഫ്രിക്കയൊക്കെ നീറ്റ് ആയിരിക്കും.
ഗൂഗിള്‍ അണ്ണന്‍ വീണ്ടും പറഞ്ഞു: എടാ പൊട്ടാ മൌറീഷ്യസ് എന്ന രാജ്യവും ആഫ്രിക്കയായും വല്യ ബന്ധമൊന്നും ഇല്ല. അവിടെ കുറച്ച് ആഫ്രിക്കന്‍ വംശജര്‍ ഉണ്ടെന്നല്ലാതെ. അവരൊക്കെ സാംസ്ക്കാരികപരമായും വിദ്യാഭ്യാസപരമായും വളരെ ഉന്നതരാണ്.
അതു ശെരി ഇതൊക്കെ നേരത്തെ പറഞ്ഞു കൂടെ.
എന്നാല്‍ ഇനി താമസിക്കുന്ന ഹോട്ടലിന്റെ കാര്യം കൂടി ഒന്നു സെര്‍ച്ച് ചെയ്തേക്കാം.
ഗൂഗിള്‍ അണ്ണന്റെ അഭിപ്രായത്തില്‍ അതൊരു ത്രിനക്ഷത്ര ഹോട്ടല്‍ ആണ്. എ സി റൂമുകള്‍ മാത്രമേ അവിടെയുള്ളൂ... അതും നല്ല സ്യൂട്ട് റൂമുകള്‍. പിന്നെ ഇന്റെര്‍നെറ്റ് ഫ്രീ..കൂടാതെ ഒരു പബും ഉണ്ട് ഹോട്ടലില്‍. ആകെ കേട്ടിട്ട് സെറ്റ് അപ് കൊള്ളാം, നമ്മുടെ സ്റ്റാറ്റസ്സിനു പറ്റും എന്ന്‍ തോന്നുന്നു.
ഇനി കൂടുതല്‍ സെര്‍ച്ച് ചെയ്ത് നോക്കി ആ ത്രില്ല് കളയേണ്ട. എല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാം, ഞാന്‍ തീരുമാനിച്ചു. പിന്നെ ഒരു കാര്യം പറയാന്‍ മറന്നു ഞാന്‍ ഒറ്റക്കല്ല പോകുന്നത്, നമ്മുടെ ബോസും കൂടെയുണ്ട്, അത് കൊണ്ട് ആദ്യ വിമാന യാത്രയുടെ ടെന്‍ഷന്‍ ഒന്നുമില്ല.
അങ്ങനെ കാത്ത് കാത്തിരുന്ന ആ ദിവസം വന്നെത്തി. പെട്ടിയും ഭാണ്ഡവുമെല്ലാം എടുത്ത് ഞാനും അനൂപും(എന്റെ ബോസ്), അദ്ദേഹത്തിന്റെ അളിയന്റെ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രയായി.......


2008 http://aaroral.blogspot.com
5 comments:
താങ്കളുടെ ആദ്യ Blog രസിപ്പിച്ചു…..
മൌറീഷ്യന് വിഷേശങള് കാത്തിരിക്കുന്നു………………………..
മൌറീഷ്യന് വിശേഷങ്ങള്‍ പോരട്ടേ...
:)
ഇക്ക, ശ്രീ,
നിങ്ങളുടെ വിലയേറിയ കമന്റുകള്‍ക്ക് വളരെ നന്ദി. മൌറീഷ്യന്‍ വിശേഷനങ്ങള്‍ തുടങ്ങി വെച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
Jith chetta,
blog kollam, nannayittundu....
Let the Mauritian Diary become a hit and expand pages and pages.....
AKMNair
akmnair.blogspot.com
മൌറീഷ്യസ് വിശേഷങ്ങളങ്ങനെ പോന്നോണ്ടിരിക്കട്ടെ
Post a Comment